ഭയം.

മറ്റൊരു മനുഷ്യനെ ഞാന്‍ വീണ്ടും വിശ്വസിക്കുമോ

എന്റെ കവിതകളുടെ ചൂടിൽ അവന് ജീവനേകാൻ?

മറ്റൊരു മനുഷ്യനെ ഞാന്‍ വീണ്ടും സ്നേഹിക്കുമോ

എന്റെ കഥകളിലെ സൂര്യനെയും

ചന്ദ്രനെയും നക്ഷത്രങ്ങളെയും അവനേകാൻ?

വിശ്വാസത്തിന്റെ നൂലാമാലകളിൽ വലയുമ്പോഴും,

മിഴികളിൽ കണ്ണീർ പൊഴിയുമ്പോഴും,

വിധിയോട് ആവർത്തിച്ച് ഞാന്‍ ചോദിച്ചു, “അവൻ‍ എന്നൊരുത്തൻ ഉണ്ടോ?

എങ്കിൽ അവൻ ആരാണ്?”

ഞാൻ അവനെ എന്നോടടുക്കാൻ അനുവദിക്കുമോ?

എന്റെ കവിതകളുടെ ഓരോ വരിയിലും ഞാൻ അവനെ സ്നേഹിച്ചു പോയാലോ?

വീണ്ടും അതൊരു അന്തത്തിൽ നിന്ന് തുടങ്ങുന്ന കഥകളിൽ ഒന്നായാലോ?

ആർക്കും വേണ്ടാത്ത സ്നേഹത്തിന്റെ വേവിൽ ഞാൻ ഇരിപ്പാണ്,

കൂട്ടിനു ഭയവും ചമ്രം മടിഞ്ഞു ഇരിക്കുന്നു.

ഉള്ളിൽ കെടാതെ കാത്ത തീ അണഞ്ഞു പോയിരിക്കുന്നു,

ഇനി എവിടെയാണ് കാഞ്ഞു പോയ വെളിച്ചം തേടേണ്ടത്?

മറ്റൊരു മനസ്സ്, മറ്റൊരു ആത്മാവ്

മറ്റൊരു സ്വപ്നം, മറ്റൊരു വിസ്മയം.

ഞാൻ മറ്റൊരാൾ ആകേണ്ടതായി വരുമോ?

മറ്റൊരു ആത്മാവിനെ ആവാഹിക്കേണ്ടതായി വരുമോ?

-G